റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഡ്രൈവറുടെ ലൈസന്‍സും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യത വേണ്ട. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഇത്തരം ബസുകളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഇത്തരം വാഹനങ്ങള്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസിന്റെ വേഗപ്പൂട്ട് അഴിച്ചതില്‍ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







