സംസ്ഥാനത്ത് ഇന്ന് മഴ ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ, ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാൾ ഉൾക്കടലിൽ സിട്രാങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇക്കൊല്ലം രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് സിട്രാങ്. തിങ്കളാഴ്ച്ചയോടെ സിട്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് ടിങ്കൊണ ദ്വീപിനും സാൻഡ് വൈപിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ആവേശകരമായ മത്സരത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂരിന് വിജയം
എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ട്രികാർട്ട് അവതരിപ്പിക്കുന്ന എ. എഫ്. സി എമ്പയർ കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ







