ബത്തേരി: നാളുകളായി ശമനമില്ലാതെ തുടരുന്ന കടുവ ശല്യത്തിന് ഇരകളായവർക്ക് ഐക്യദാർഢ്യവുമായി യാക്കോബായ സഭ രംഗത്ത്. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം നടത്തുന്നവർക്ക് പിൻതുണയുമായി മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമരപ്പന്തലിലെത്തി. സമരസമിതി നേതാക്കളുമായി ബിഷപ്പ് ആശയ വിനിമയം നടത്തി. കട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെയും വളർത്തു മൃഗങ്ങളെയും കൃഷികളെയു നശിപ്പിക്കുന്നതിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സാധാരണക്കാർ നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണകളും നൽകുമെന്ന് ബിഷപ്പ് പ്രസ്താവിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,