മീനങ്ങാടി :മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കടുവ പേടിയിൽ ആകുലരായ ജനങ്ങൾക്ക് ഭയരഹിതമായും സ്വതന്ത്രമായും ജീവിക്കാൻ അവസരംഒരുക്കണമെന്നും മീനങ്ങാടിയിൽ ചേർന്ന വൈ. എം. സി. എ. യോഗം സർക്കാറിനോടും, ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു.
വളർത്തു മൃഗങ്ങൾക്കും മനുഷ്യനും ഭീഷണിയായിട്ടുള്ള വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഏ. ഐ. മാണി അദ്ധ്യക്ഷത വാഹിച്ചു.ദേശീയ നിർവ്വാഹകസമിതി അംഗം വിനു. പി. ടി. പ്രമേയം അവതരിച്ചു. ടി. കെ. എൽദോ തുരുത്തുമ്മേൽ, വി. വി. രാജു, ബേബി ഏ. വർഗീസ്, ടി. ജി.ഷാജു, പി. എം. മാത്യു,സാബു കുര്യാക്കോസ്, കെ. ജെ . ജെയിംസ്,റെജി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,