ചെറുകാട്ടൂർ: ലഹരി വിരുദ്ധ സന്ദേശവുമായി ചെറുകാട്ടൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. 20 കിലോമീറ്റർ ദൂരത്തിലാണ് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി റാലി നടത്തിയത്. 43 വിദ്യാർത്ഥികൾ പങ്കെടുത്തു. എ എസ് ഐ കെ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി താലൂക്ക് കോർഡിനേറ്റർ വിജേഷ് കുമാർ പി, എ എസ് ഐ വിനോദ് ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ലൗലി, സിസ്റ്റർ ഡിറ്റി തുടങ്ങിയവർ സംസാരിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,