പനമരം : അഞ്ചുകുന്ന് മോഷണകേസ് പ്രതി പിടിയിൽ. പനമരം പോലീസാണ് പേരിയ സ്വദേശി കുറുമുട്ടത്ത് ഹൗസ് പ്രജീഷിനെ കസ്റ്റ ഡിയിലെടുത്തത്.അഞ്ചുകുന്നിലെ സുപ്പർ മാർക്കറ്റ് അടക്കം നാലോളം കടകൾ കുത്തി തുറന്നായിരുന്നു മോഷണം. സൂപ്പർ മാർക്ക റ്റിൽ നിന്നും 90000 രൂപയും സംഭാവനപ്പെട്ടിയും മോഷ്ടിച്ചിരുന്നു. മുഖം മറച്ച നിലയിലായിരുന്നു മോഷ്ടാവ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
പനമരം എസ്.ഐ വിമൽ ചന്ദ്രൻ, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ അബൂബക്കർ, എ.എസ്.ഐ വിനോദ്, സി.പി.ഒ ഷിഹാബ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ പയ്യമ്പള്ളിയിലെ സൂപ്പർ മാർക്കറ്റിന്റെ പുട്ടുപൊളിച്ച് 20,000 രൂപ കവർന്ന കേസിൽ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത ഇയ്യാൾ അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാനന്തവാടിയിൽ നിന്നും പ്രതി വലയിലായത്. മോഷണം ഹോബിയാക്കിയ പ്രജീഷിനെതിരെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി കേസുകളുണ്ട്.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,