സർഗ്ഗ വസന്തം തീർത്ത് ബഡ്സ്സ് കലോത്സവം സമാപിച്ചു.

മാനന്തവാടി:വിഭിന്ന ശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ബഡ്സ് കലോത്സവം ചാമ്പ്യന്മാരായ
തിരുനെല്ലി ബഡ്‌സ് സ്കൂളിന് ജുനൈദ് കൈപ്പാണി ട്രോഫി കൈമാറി.

ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോഹര സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികൾ ആണ് മാനന്തവാടി ഗവൺമെൻ്റ് കോളേജിൽ നടന്നത്. വിഭിന്ന ശേഷി കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ ഒരുക്കിയ സർഗോത്സവത്തിൽ നാലാം തവണയും നൂറ്റി പതിനൊന്ന് പോയിൻ്റ് നേടി ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി. മുപ്പത്തി ഒന്ന് പോയിൻ്റ് നേടി ചിമിഴ് നൂൽപ്പുഴ ബഡ്സ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഇരുപത്തിയേഴ് പോയിൻ്റ് നേടി നെന്മേനി ബി ആർ സി മൂന്നാമതെത്തി. മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ വിഭിന്ന ശേഷി കുട്ടികളുടെ ഇൻ്റേണൽ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ ശ്രീലക്ഷ്മി ജൂനിയർ വിഭാഗത്തിലും അമയ അശോകൻ സീനിയർ വിഭാഗത്തിലും കലാ തിലകം ആയപ്പോൾ ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി ബഡ്സ് പാരഡൈസിലെ ആരോൺ റോയ് സീനിയർ വിഭാഗത്തിൽ നൂൽപ്പുഴ ബി ആർ സി യിലെ ഹരി കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിക്ക് ശേഷം തിടമ്പ് നാടൻ പാട്ട് കലാസംഘത്തിൻ്റെ പാട്ടരങ്ങും അരങ്ങേറി.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി എ ബാലസുബ്രഹ്മണ്യൻ അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്റർ പി വസുപ്രദീപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ,
ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ,ദീപക്.കെ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *