31.10.22
സമയം: 7:30 am
വയനാട് ചുരം 7-ആം വളവിൽ വോൾവോ ബസ് (ഐരാവത് ) അപകടത്തിൽപെട്ടു.ബസ്സിൻ്റെ മുൻ ചക്രം റോഡിൽ നിന്നും സുരക്ഷാ ഭിത്തിയും കടന്ന് താഴെ കൊക്കയിലേക്ക് തുങ്ങിയ നിലയിലാണുള്ളത്.. പുലർച്ചെ 4.50 നാണ് അപകടം സംഭവിച്ചത്.ആർക്കും പരിക്ക് ഇല്ല . വാഹന ഗതാഗതത്തിന് ചെറിയ തടസം ഉണ്ട് ..വലിയ വാഹനങ്ങൾക്ക് കടന്നുപോവാൻ പ്രയാസം നേരിടുന്നുണ്ട്. ഹൈവേ പോലീസ് സ്ഥലത്ത് എത്തി യാത്രക്കാരെ മറ്റ് വാഹനത്തിൽ കയറ്റാൻ സംവിധാനം ഒരുക്കി. ക്രെയിൻ എത്തി ബസ് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഉടൻ തന്നെ ഗതാഗതം പുന:സ്ഥാപിക്കുന്നതായിരിക്കുമെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.