സുൽത്താൻ ബത്തേരി: രാജ്യത്ത് വർദ്ധിച്ച് വരുന്ന ദലിത് പീഡനങ്ങൾ സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന സവർണ്ണ വ്യവസ്ഥയുടെ പ്രതിഫലനമാണെന്ന് വെൽഫെയർ പാർട്ടി.
യു.പി യിൽ തുടർച്ചയായി നടക്കുന്ന ദലിത് പെൺകുട്ടികൾക്കെതിരായ പീഢനങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്.
ഓരോ കേസിലെയും പ്രതികൾ സവർണ ജാതികളിൽ പെട്ടവരാണ്. അവരെ രക്ഷപ്പെടുത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന സംഘ് ഭരണകൂടവും പോലീസും ശ്രമിക്കുകയാണ്. ഇതനുവദിക്കാൻ ജനാധിപത്യവിശ്വാസികൾക്കാവില്ല. സംഘ് ഫാഷിസത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടം ആഹ്വാനം ചെയ്തു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന പ്രതിഷേധ കൂട്ടങ്ങൾ ജില്ലാ പ്രസിഡൻ്റ് വി.മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വുമൻ ജസ്റ്റിസ് ജില്ലാ പ്രസിണ്ടൻ്റ് റഹീന കെ.കെ, റഫീഖ് ചീനിക്കൽ, ഷബീർ ജാൻ, ആബിദലി, ഷൗക്കത്തലി, റമീല സി.കെ എന്നിവർ നേതൃത്വം നൽകി.