വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ കിട്ടുമോ…?

നമ്മുടെ കൂട്ടുകാരും ബന്ധുക്കളും വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതും ഫോർവേർഡ് ചെയ്തതും ആയ ഒരു സന്ദേശത്തെ കുറിച്ച് ആണ് ഈ വാർത്ത.സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഒന്നും ചിന്തിക്കാതെ പലരും ഈ സ്റ്റാറ്റസ് കോപ്പി ചെയ്യുകയും നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ വലിയൊരു തട്ടിപ്പിന്റെ ഭാഗമാണ് ഇതെന്നാണ് സൈബർ വിദഗ്ധരുടെ അഭിപ്രായം.

സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്നാണ് കാണാനാവുക. കേരളത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് പരസ്യം., ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്പരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഒപ്പം കുറച്ച് നിര്‍ദേശങ്ങളും നല്‍കും. നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന വ്യൂവിസിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്, 30 ല്‍ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വെബ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവെങ്കിലും ഡീറ്റെയിൽസ് ഹിഡനാണെന്നും തട്ടിപ്പുകാരാണ് ഇത്തരത്തിൽ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യാറുള്ളത്. കേരളാ ഓൺലൈൻ വർക്ക് എന്ന വെബ് സൈറ്റിന്റെ ബാക്ക് അഡ്രസ് യൂസ് ചെയ്താ ണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.

ബാങ്കിംഗ് തട്ടിപ്പുകൾക്കായി ആകാം ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്തവരോട് മൊബൈൽ നമ്പറും ജില്ലയും മാത്രമാണ് ആവശ്യപെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഇത് ഏത് തരത്തിലുള്ള തട്ടിപ്പിനാണ് ശ്രമിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കേണ്ടിവരും.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലേക്ക് യുപിഎസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 ഉച്ചക്ക് 12നകം മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.എൽ.പി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം നവംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.