ഇതാണ് ചായ ഐസ്‌ക്രീം! ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ

വഴിയോര കച്ചവടത്തില്‍ കുറച്ചു നാളുകളായി നടക്കുന്ന ഒരു പ്രധാന പരിപാടിയാണ് ചേര്‍ച്ചയില്ലാത്ത ഭക്ഷണങ്ങളെ തമ്മില്‍ ചേര്‍ക്കുന്നത്. അത്തരം പല വിചിത്രമായ പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു.

ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കെച്ചപ്പ് ഐസ്ക്രീം, റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം, സ്വര്‍ണ്ണം തൂവിയ ഐസ്ക്രീം, ഇലയിൽ വിളമ്പുന്ന ഐസ്ക്രീം തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ജപ്പാനില്‍ നിന്നുള്ള ‘മാച്ച’ ഐസ്‌ക്രീമിന്‍റെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ പ്രചരിച്ചത്. ഇപ്പോഴിതാ സമാനമായ ഒരു ഐസ്ക്രീം വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇവിടെ ഐസ്ക്രീമിനൊപ്പം ചേര്‍ക്കുന്നത് നമ്മുടെയൊക്കെ പ്രിയപ്പെട്ട ചായ ആണ്. ചായയുടെ രുചിയുള്ള ഐസ്ക്രീം റോള്‍ ആണ് ഇവിടത്തെ ഐറ്റം. ഐസ് പാനിലേയ്ക്ക് ചൂട് ചായ ഒഴിച്ച് പാലും ചോക്ലേറ്റ് സിറപ്പും ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കിയത്. ശേഷം സാധാരാണ ഐസ്ക്രീം റോള്‍ തയ്യാറാക്കുന്നതു പോലെ തന്നെ ഇത് പരത്തി മുറിച്ച് ഓരോ റോളുകളാക്കി പ്ലേറ്റുകളില്‍ നിരത്തും. ശേഷം കുറച്ചു കൂടി ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതോടെ സംഗതി റെഡിയാവുകയാണ്.

ചായ ഐസ്ക്രീമിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ ആണ് പ്രചരിക്കുന്നത്. 855കെ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 17,000 പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും 6000 പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ട് നല്ല ഭക്ഷണങ്ങളെ നശിപ്പിച്ചു എന്നാണ് ഐസ്ക്രീം പ്രേമികളും ചായ പ്രേമികളും പറയുന്നത്. ഇനിയെങ്കിലും ഐസ്ക്രീമിനെ വെറുതെ വിട്ടുകൂടെയെന്നും ചിലര്‍ ചോദിക്കുന്നു.

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി

മുംബൈ: ഈ മാസം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ നവംബറിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍

നവംബർ ഒന്നിന് റേഷൻ വാങ്ങാൻ ചെന്നാൽ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവും കിട്ടും.

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ​ ​ന​വം​ബ​ർ​ ഒ​ന്നി​ന് ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​സം​സ്ഥാ​ന​മാ​യി​ ​കേ​ര​ളം​ ​മാ​റി​യ​തി​ന്റെ​ ​പ്ര​ഖ്യാ​പ​നം നടത്തുകയാണ്. ഇതിനോട് അനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും. റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് ​അന്ന് പ്ര​വൃ​ത്തി​ദി​വ​സ​മായിരിക്കും.​ ​ റേ​ഷ​ൻ​ക​ട​ക​ളു​ടെ​

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കും. ഫോണ്‍- 95999669. Facebook Twitter WhatsApp

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

ഓഡിയോമെട്രിക് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ

ഒറ്റ ​​ടാപ്പിൽ വർഷങ്ങൾ പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

തിരുവനന്തപുരം: ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.