തേറ്റമല സംഘചേതന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും അയൽപക്ക യോഗവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.പി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റീഫൻ മാത്യു വിഷയാവതരണം നടത്തി. തൊണ്ടർനാട് സിവിൽ പോലീസ് ഓഫീസർ വി. ഹാരിസ് ക്ലാസ്സെടുത്തു. പി.കെ.സുരേഷ് മാസ്റ്റർ, റസാഖ് ഉസ്താദ് , കെ.മൊയ്തീൻ, ഷാജു.പി.എ, ആരിഫ സി.എച്ച്, ലോഹിതാക്ഷൻ , ഹാരിസ് കെ.പി., കുഞ്ഞികൃഷ്ണൻ , വിപിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്