പ്രവാസി വയനാട് യുഎഇ അജ്‌മാൻ ചാപ്റ്റർ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ വെച്ച് ചാപ്റ്റർ വാർഷിക ജനറൽ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു .അജ്‌മാൻ ചാപ്റ്റർ ചെയർമാൻ ഷിനോജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജ്‌മാൻ ചാപ്റ്റർ ജനറൽ കൺവീനർ നിബിൻ നിഷാദ് സ്വാഗതം ആശംസിക്കുകയും 2020 -22 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അജ്‌മാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് മെമ്പർ അനിൽ ജോസ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. അജ്‌മാൻ ചാപ്റ്റർ ട്രഷറർ സജീവ് മുഹമ്മദ് 2020 -22 കാലയളവിലെ കണക്ക് അവതരിപ്പിച്ചു. പ്രവാസി വയനാട് യുഎഇ സെൻട്രൽ കമ്മിറ്റി മെമ്പർ സാജൻ വർഗീസ്, അജ്‌മാൻ ചാപ്റ്റർ കൺവീനർ മോൾവി സജി, സെൻട്രൽ കമ്മിറ്റി മെമ്പേഴ്‌സ് ബിനോയ് നായർ & ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ ബിനോയ് നായർ & ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ 2022 -23 കാലഘട്ടത്തിലേക്കുള്ള അജ്‌മാൻ ചാപ്റ്റർ ഭരണ സമിതി ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും ചെയ്തു.
2022 -23 കാലഘട്ടത്തിലേക്കുള്ള അജ്‌മാൻ ചാപ്റ്റർ ഭരണ സമിതിയിലേക്ക്
ചെയർമാൻ ആയി സാജൻ വർഗീസ്
ജനറൽ കൺവീനറായി നിബിൻ നിഷാദ് കെ,
ട്രഷറായി അനസ് കൈതക്കൽ
രക്ഷാധികാരികൾ ആയി അനിൽ ജോസ്, സജീവ് മുഹമ്മദ്, സജി ടിവി എന്നിവരെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു .