തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കെഎസ്‌ഇബിയുടെ ആറ് ഇ ചാർജിങ് സ്‌റ്റേഷൻ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങൾ ചാർജ് ചെയ്യാം. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്.
തിരുവനന്തപുരം ജില്ലയിൽ നേമം, കൊല്ലത്ത് ഓലെ, എറണാകുളം പാലാരിവട്ടം, തൃശൂർ വിയ്യൂർ, കോഴിക്കോട് നല്ലളം, കണ്ണൂർ ചൊവ്വ എന്നിവിടങ്ങളിലാണ് ചാർജിങ് സ്‌റ്റേഷനുകൾ. ഒരേസമയം മൂന്ന് വാഹനത്തിന് ചാർജ് ചെയ്യാം. ഉപയോക്താവിന് സ്വയംചാർജ് ചെയ്യാം. പണം ഓൺലൈനായി അടയ്‌ക്കാം. 56 സ്‌റ്റേഷൻകൂടി ഉടൻ നിർമിക്കും.
അനർട്ടും ഇ ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുംമുഖം, എറണാകുളത്ത് കെടിഡിസി ടൂറിസ്റ്റ് റിസപ്‌ഷൻ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും ചാർജിങ് മെഷീൻ എത്തിച്ചു. നിർമാണം അതിവേഗം പൂർത്തിയാക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തിന് അനർട്ട് മുഖേന വാടകയ്‌ക്ക് ഇ വാഹനങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വാടകയ്‌ക്ക് ലഭ്യമാക്കുന്ന 60 വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നവംബറിൽ നടത്തും.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്