തിരുവനന്തപുരം:കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയർ, വൈൻ പാർലറുകളും തുറക്കില്ല.
കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് നിലവിലെ തീരുമാനം. ഇന്ന് നടന്ന യോഗത്തിൽ ബാർ തുറക്കുന്നതിനെ ആരോഗ്യ വകുപ്പ് ശക്തമായി എതിർത്തിരുന്നു.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബാറുകൾ തുറക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ, എക്സൈസ് കമ്മീഷ്ണർ, മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.
എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകളും, ബിയർ, വൈൻ പാർലറുകളും തുറക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







