കൽപറ്റ:ഇതര സംസ്ഥാനങ്ങളില്‍ കൃഷിയിറക്കുന്ന മലയാളികളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്റ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റ ഓഫിസ് ഉദ്ഘാടനവും മണ്ണ് പരിശോധന ലാബിന്റെ ഉദ്ഘാടനവും നടന്നു. അസോസിയേഷന്‍ അഖിലേന്ത്യ ചെയര്‍മാന്‍ സാബു കണ്ണക്കാംപറമ്പില്‍ നിര്‍വഹിച്ചു. എച്ച്.ഡി കോട്ട എം.എല്‍.എ അനില്‍ ചിക്മാധവ് മുഖ്യാഥിതിയായി. അസോസിയേഷന്‍ ട്രഷറര്‍ യൂ.സി ഹുസൈന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്‍ അഖിലേന്ത്യാ കണ്‍വീനര്‍ കെ നയീമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്.ഡി കോട്ട പഞ്ചായത്ത് പ്രസിഡന്റ് ദിനേഷ്, വൈസ് പ്രസിഡന്റ് ശ്രീധര്‍, കര്‍ണാടക രാജരായ്ത്ത പര്‍വ പ്രസിഡന്റ് ടി.വി അരുണ്‍കുമാര്‍, രാജ്യരായ്ത്ത സംഘം പ്രസിഡന്റ് ജക്കഹള്ളി രവികുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ ബേബി പെരുങ്കുഴി, എം.എ ജോസ്, എസ്.എം റസാഖ്, എമിന്‍സന്‍ തോമസ്, അഡ്വ. പിഎ പ്രകാശ്, സനല്‍ ജോണ്‍, ടി മഷുദ്, പി.എസ് സജീവന്‍, സിബി തോമസ്, സിറാജുദ്ദീന്‍ വിരിപ്പേല്‍, ശീമായി, മുസ്തഫ ബത്തേരി, സംസാരിച്ചു. പരിപാടിക്ക് ജോയിന്റ് കണ്‍വീനര്‍ അജി കുര്യന്‍ നന്ദി പറഞ്ഞു.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






