സാഹിത്യരചനകൾ നന്മയുടെ പ്രകാശം പരത്തുന്നു: കൈതപ്രം

തിരുവള്ളൂർ: സാഹിത്യ രചനകൾക്ക് സമൂഹത്തിൽ നന്മയുടെ പ്രകാശം പരത്താനും നവോത്ഥാന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും സാധിക്കുമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.മൊയ്തു പി.കെ തിരുവള്ളൂരിൻ്റെ “ജീവനറ്റ രണ്ട് വാക്കുകൾ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യ മനസ്സുകൾ ദുർവിചാരങ്ങൾ കൊണ്ട് മലീമസമാവുന്ന പുതിയ കാലത്ത് സ്വന്തം ജീവിതാനുഭവങ്ങൾ വരച്ചുവെച്ചതും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ സാഹിത്യ രചനകൾ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുമെന്നും അദ്ധേഹം പറഞ്ഞു.

തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി പുസ്തകം ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു. അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് റുശൈദ് അലി ശിഹാബ് തങ്ങൾ പാണക്കാട് ,ഡോ : യുസുഫ് മുഹമ്മദ് നദ് വി ,സലാം ഫൈസി മുക്കം ,ശാഹിദ് തിരുവള്ളൂർ ഐ.ഐ.എസ് ,ഷഹനാസ് കെ.വി, പ്രസിത കൂടത്തിൽ ,പി.പ്രസന്ന ,പാലൂന്നി മൊയ്തു ,ഗോപീ നാരായണൻ ,ട്രീസ അനിൽ ,ആരിഫ അബ്ദുൾ ഗഫൂർ ,റഫീഖ് തോടന്നൂർ, വി.കെ ബാലൻ മാസ്റ്റർ ,നിധിൻ കെ.വൈദ്യർ ,ആർ.കെ.മുഹമ്മദ്,
തൻസീർ ദാരിമി ,അസ്ലം. സി,
ഷറഫുന്നിസ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ശശി ആർ.എം സ്വാഗതവും ,നിസാർ എൻ.എം നന്ദിയും പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.