ഫയർ വർക്ക് സ് ഡീലേഴ്സ് അസോസിയേഷൻ 6-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു.

കേരളത്തിലെ പടക്ക വ്യാപാരികളുടെ സംഘടനയായ ഫയർ വർക്ക് സ് ഡീലേഴ്സ് അസോസിയേഷന്റെ 6-ാമത് സംസ്ഥാന സമ്മേളനം 2022 നവംബർ 12, 13 തീയതികളിൽ വയനാട് വടുവഞ്ചാൽ നെസ്റ്റ് എൻ മിസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും, വ്യാപാര ക്ഷേമ ബോർഡ് ചെയർമാനും മായ ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. FDA സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി വയനാട് ജില്ലാ പ്രസിഡണ്ട് പി. പ്രസന്ന കുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. FDA സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻ പ്രവർത്തന റിപ്പോർട്ടും, FDA സംസ്ഥാന ട്രഷറർ വി.ഉണ്ണികൃഷ്ണൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സമ്മേളനത്തിൽ സീനിയർ വൈസ് പ്രസിഡണ്ട് സലിം ആറ്റിങ്ങൽ പതാക ഉയർത്തി. FDA വയനാട് ജില്ലാ സെക്രട്ടറി ടിഎ പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും ,തീരുമാനപ്രകാരം 2022 – 2023 വർഷത്തെ FDA യുടെ പുതിയ സംസ്ഥാന കമ്മിറ്റി മെമ്പർമാരായി 55 പേരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടിവ് കമ്മിറ്റിയായി 21 പേരേയും, സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സമ്മേളനം തിരഞ്ഞെടുത്തു. ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് . കെ.പി.രാജീവ് കണ്ണൂർ., സീനിയർ വൈസ് പ്രസിഡണ്ട് , സലിം ആറ്റിങ്ങൽ തിരുവനന്തപുരം, വൈസ് പ്രസിഡണ്ടുമാർ: കെ.പി.സുരേഷ് ബാബു ബാലുശ്ശേരി, ഉണ്ണികൃഷ്ണൻ CA പാലക്കാട്, വേലായുധൻ നാർ ആലപ്പുഴ, ചെറിയാച്ചൻ നെല്ലിശ്ശേരി തൃശൂർ, കെ.വി.ഡാനി ചെറായി. എറണാകുളം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻ തൃശൂർ, സംസ്ഥാന സെക്രട്ടറി, ബാലൻ കമ്പിനിക്കു നി , കോഴിക്കോട, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ , അബ്ദുൾ ഷുക്കൂർ കോട്ടയം, വിനോജ് കരുനാഗപ്പിള്ളി കൊല്ലം , സി.ജെ തോമാസ് പെരുമ്പാവൂർ – എറണാകുളം, ടി.എ. പ്രമോദ് വയനാട്, ‘FDA സംസ്ഥാന ട്രഷറർ വി.ഉണ്ണികൃഷ്ണൻ ചാലക്കുടി എന്നിവരെയും തിരത്തെടുത്തു. ഓൺലൈൻ പടക്ക കച്ചവടം പൂർണ്ണമായും സൂപ്രീം കോടതി നിരോധിച്ചിട്ടും, ഓൺലൈയ്നിൽപടക്ക കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുവാൻ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്ത് ജില്ലാ കളക്ടർമാർ അനുവദിക്കുന്ന പടക്ക വ്യാപാര ലൈസൻസുകൾ ഏകീകരിച്ച രീതിയിൽ , സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.