വാരാമ്പറ്റഃ
പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
 കൊച്ചാറ-കാവുംക്കുന്ന്  റോഡിന്റെ ദുരിതാവസ്ഥയ്ക്കു  പരിഹാരം.
വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക  പദ്ധതിയിൽ പതിനഞ്ചു  ലക്ഷം രൂപ ഉൾപ്പെടുത്തിയാണ്  റോഡിന്റെ പണിപൂർത്തീകരിച്ചിരിക്കുന്നത്.
റോഡ് സമർപ്പണ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വികസന  മധുര സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,
മുനീർ പൊന്നാണ്ടി,പി.ഒ.മൊയ്തു,ജലീൽ വാരാമ്പറ്റ  ,റഹീസ് പൊന്നാണ്ടി,രമേശൻ കെ.എൻ തുടങ്ങിയവർ സംസാരിച്ചു.ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ  കൊച്ചറയിലെ  നാട്ടുകാർക്ക് മെമ്പർ   നൽകിയ   വാഗ്ദാനമാണ് ഇപ്പോൾ  നിറവേറിയിരിക്കുന്നത്.
വാഗ്ദാനങ്ങൾ ജലരേഖയാവാതെ
പറഞ്ഞ കാര്യങ്ങൾ ഓരോന്നും നടപ്പാക്കാനുള്ള കഠിനാധ്വാനത്തിലാണന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു .
വികസനവീഥിയിൽ വെള്ളമുണ്ടയ്ക്ക്
തുണയായി നിൽക്കുന്ന
കേരള സർക്കാറിനെയും
വയനാട് ജില്ലാ പഞ്ചായത്തിനെയും
ബ്ലോക്ക് പഞ്ചായത്തിനേയും
ഗ്രാമപഞ്ചായത്തിനേയും
റോഡിന്റെ ആവശ്യം  ഉണർത്തിയ  നാട്ടുകാരെയും പൊതുപ്രവർത്തകരെയും
അഭിവാദ്യം ചെയ്ത് ഏവർക്കും  നന്ദി രേഖപെടുത്തിയാണ് മെമ്പർ  ഉദ്‌ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
 
								 
															 
															 
															 
															







