കല്‍പ്പറ്റ : മദ്യവും ലഹരി വസ്തുക്കളും സമൂഹ ത്തേയും നാടിനേയും ജീര്‍ണ്ണതയിലും അരക്ഷിതാവസ്ഥ യിലുമാക്കുന്നുവെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. വയനാട് ജില്ലാ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ലഹരി വസ്തുക്കളും മയക്കുമ രു ന്നും മൂലം ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത് വനിതകളാണെന്നും അതിനാല്‍ ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് വനിതകള്‍ രംഗ ത്തിറങ്ങണമെന്നും സുഹറ മമ്പാട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ കാപട്യമാണെന്നും അവര്‍ പറഞ്ഞു. വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സുഹറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. പി.പി.എ. കരീം അനുസ്മരണ പ്രഭാഷണം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.അബൂബ ക്കര്‍ നിര്‍വഹിച്ചു. എല്‍.എന്‍.എസ്. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. എം.കെ.കാഞ്ഞൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റര്‍,വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് പി. സഫിയ,ജനറല്‍സെക്രട്ടറി മറിയം ടീച്ചര്‍, എല്‍എന്‍.എസ്.സംസ്ഥാന സെക്രട്ടറി ഷാജു തോപ്പില്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.നൂറുദ്ധീന്‍, സി.കുഞ്ഞബ്ദുള്ള , സയ്യിദ് സ്വലാഹി, അബു ഗൂഡലായ്, സി.ഇ.എ.ബക്കര്‍, പി.മറിയംടീച്ചര്‍, റഹമത്ത് ,ഖാലീദ് മാസ്റ്റര്‍ ചെന്നലോട്,കെ.എ.ഉമ്മര്‍ മൗലവി,എം.സുബൈദ, റംല കല്‍പ്പറ്റ.എന്നിവര്‍ സംസാരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്