പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു.

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന വൈവിധ്യമാർന്ന അമ്പതിലധികം പദ്ധതികളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടി
പാലക്കാട് ജില്ലാ പഞ്ചായത്ത്
ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോളിന്റെ നേതൃത്വത്തിൽ
ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം വരുന്ന നാല്പതോളം പേരാണ് ദ്വിദിന വയനാട് പഠന യാത്രയുടെ ഭാഗമായി വെള്ളമുണ്ട ഡിവിഷനും സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്.

രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധയിടങ്ങളിൽ സന്ദർശിക്കാൻ ക്രമീകരിച്ച യാത്ര സംഘത്തിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നൽകിയ സ്വീകരണ യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ചു.
ഡിവിഷൻ മെമ്പർകൂടിയായ ജുനൈദ് കൈപ്പാണി ഓരോ പദ്ധതികളെ കുറിച്ചും പഠന സംഘത്തിന് പരിചയപ്പെടുത്തി.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ,വൈസ് പ്രസിഡന്റ്
സി.കെ.ചാമുണ്ണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സമാരായ
ഷാബിറ.എ,നീതു.പി.സി,
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം
വി.കെ.ജയപ്രകാശ്, മെമ്പർ മാധുരി പത്മനാഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻക്കുട്ടി,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം കണിയാങ്കണ്ടി അബ്ദുള്ള,
വിവേക് മോഹൻ,എം.നാരായണൻ,എം .മോഹനൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

യാത്ര സംഘാങ്ങങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ പ്രത്യേക അംഗീകാര പത്രവും കൈമാറി . പ്രദേശത്തെ ആദിവാസി ഊര് സന്ദർശിക്കുകയും ഗോത്ര വിഭാഗക്കാരോട് സംവദിക്കുകയും ചെയ്തതിനു ശേഷമാണ് യാത്ര സംഘം മടങ്ങിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ്

കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം

ക്ഷീണം കൊണ്ട് തളര്‍ന്നു, പക്ഷേ ഉറക്കം വരുന്നില്ല! നാലു ശീലങ്ങള്‍ ഒഴിവാക്കാം

ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങള്‍ നമ്മുടെ ഉറക്കമെങ്ങനെ ഇല്ലാതാക്കുമെന്ന വിശദീകരിക്കുകയാണ് ന്യൂറോ സര്‍ജനായ ഡോ പ്രശാന്ത് കട്ടക്കോള്‍. ശരീരം ആകെ ക്ഷീണിച്ച് അവശനിലയിലാണ്, എന്നാല്‍ ഉറക്കം വരുന്നേയില്ല എന്നത് എത്രമാത്രം കഷ്ടമാണെന്ന് ആലോചിച്ച് നോക്കൂ.

കരളിൻ്റെ ‘കരളാ’കുമോ മൈലാഞ്ചി? ലിവർ ഫൈബ്രോസിസിനെ പ്രതിരോധിക്കാം! എലികളിൽ നടത്തിയ പഠനം വിജയം

നൂറ്റാണ്ടുകളായി മുടിക്കും തുണികൾക്കുമുൾപ്പെടെ നിറം നൽകാനും കൈകളില്‍ പല മോഡലുകളിൽ സുന്ദരമായ ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന മൈലാഞ്ചിയെ കുറിച്ചൊരു വമ്പൻ കണ്ടെത്തലാണ് ജപ്പാനിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. ഹെന്ന അഥവാ മൈലാഞ്ചിയിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ലോസോനിയ

കേരളത്തിൽ തിരിച്ചെത്തിയ മമ്മൂട്ടി, ഒപ്പം മോഹൻലാലും കമൽഹാസനും എത്തും; നാളെയാണ് ആ കാത്തിക്കുന്ന പ്രഖ്യാപനം, അതിദാരിദ്ര്യമുക്ത കേരളം

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിയുകയാണ്. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം നാളെ

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി നടപ്പിലാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.