സോഷ്യൽ സർവീസ് ഓർഗനൈസേഷനും കോട്ടത്തറ ഗ്രാമ പഞ്ചായത്തും സംയുകതമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കാപ്പുംകൊല്ലി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തി. പ്രകാശ് പ്രാസ്കോ കോർഡിനേറ്റ് ചെയ്ത ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെനീഷ് പി.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹണി ജോസ്, അനിതചന്ദ്രൻ, ഉഷ, സജിത കെ ആർ എന്നിവർ നേതൃത്വം നൽകി.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







