വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഒ.ആർ.കേളു എംഎൽഎ വിതരണം ചെയ്തു.
സ്‌കൂളിന് ആവശ്യമായ പുതിയ കെട്ടിടങ്ങളുടെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള സ്‌കൂൾ പി.ടി.എയുടെ നിവേദനം എംഎൽഎക്ക് കൈമാറി.
പിടിഎ പ്രസിഡണ്ട് വി.സി. മൊയ്തു, പ്രിൻസിപ്പൽ ജി.ബീന, ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്,അസീസ് വാളാട് അധ്യാപകരായ ലത്തീഫ്, ബഷീർ,സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.