പനമരം: കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ തലയ്ക്കൽ ചന്തു സ്മൃതി ദിനം ആചരിച്ചു. തൊണ്ടർനാട് കുഞ്ഞോം കാർക്കോട്ട് തറവാട്ടിൽ നിന്ന്
രാവിലെ 8 മണിക്ക് തലയ്ക്കൽ ചന്തുവിൻ്റെ ഛായ ചിത്രവും വഹിച്ച് നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പനമരത്ത് എത്തി. തുടർന്ന് അമ്പും വില്ലും ഏന്തിയ പ്രവർത്തകർ ഘോഷയാത്രയായി സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പ്പാർച്ചന നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.മണി, ജില്ലാ സെക്രട്ടറി കുറ്റിയോട്ടിൽ അച്ചപ്പൻ എന്നിവർ നേതൃത്വം നൽകി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: