”ബന്ധങ്ങൾ വളരാൻ” ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ

മാനന്തവാടി: ഓരോ മാസങ്ങൾക്കിടയിലും ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ താളുകൾ ക്രമീകരിച്ച്‌ പുറത്തിറക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ കലണ്ടർ ശ്രദ്ധേയമാവുന്നു.

‘ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണെന്ന് കരുതുക’ എന്ന് തുടങ്ങുന്ന ബന്ധങ്ങൾ വളരാൻ എന്ന തലവാചകത്തിലുള്ള അവസാന താളിൽ ഊഷ്മളമായ സൗഹൃദമുണ്ടാവാനുള്ള പതിനെട്ട് സന്ദേശങ്ങൾ രേഖപ്പെടുത്തിയാണ് കലണ്ടർ അവസാനിക്കുന്നത്.

2023 വർഷത്തെ കലണ്ടർ കർഷക അവാർഡ് ജേതാവ്
‘ജീന്‍ ബാങ്കര്‍’ ചെറുവയൽ രാമൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ മെമ്പറുമായ കെ.ബി.നസീമക്ക് നൽകി പ്രകാശനം നിർവഹിച്ചു.

നൂറ്റമ്പത് വർഷം പഴക്കമുള്ള ചെറുവയൽ രാമേന്റെ വൈക്കോൽ മേഞ്ഞ വീട്ടുമുറ്റത്ത് വെച്ചായിരുന്നു പ്രകാശന ചടങ്ങ്. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എ.എൻ.സുശീല,റിയാസ്.കെ തുടങ്ങിയവർ സംബന്ധിച്ചു.

വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഭരണ സമിതിയംഗങ്ങളുടെയും പേരും ഫോൺ നമ്പറും ഡിവിഷനുമടക്കെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കലണ്ടറിൽ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഓഫീസുകളിലെ പൊതുജനങ്ങൾക്ക് ബന്ധപ്പെടേണ്ട അത്യാവശ്യ നമ്പറുകളും കൊടുത്തിട്ടുണ്ട്.

വയനാട് ജില്ലാ രൂപീകരണ തീയതി, ജില്ലയിലെ തദ്ദേശ വാർഡുകളുടെ എണ്ണം,ജില്ലയിലെ
ജനസംഖ്യാ,ജനസാന്ദ്രത തുടങ്ങി ഒട്ടേറെ പൊതുവിവരങ്ങളും അടങ്ങിയ കലണ്ടറിൽ വയനാടിന്റെ ഭൂപടവും ചെറിയ രൂപത്തിൽ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

”രാഷ്ട്രം എന്നത് ദരിദ്രരായ മനുഷ്യരുടെ കണ്ണീരൊപ്പലാണ്”
എന്നതടക്കമുള്ള ഗാന്ധിജിയുടെ പ്രധാനപ്പെട്ട വചനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെ ദിവസത്തിന്റെയും മാസത്തിന്റെയും പൊതു പ്രത്യേകതകൾ പറയുന്നതോടൊപ്പം വ്യക്തി ജീവിതത്തിൽ സമയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രചോദനാത്മകമായതും മനോഹരവുമായ ഉദ്ധരണികളും ക്രമപ്പെടുത്തിയിട്ടുണ്ട്.

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ
നിർദേശങ്ങളും അഭിപ്രായങ്ങളും നൽകി പങ്കാളിയാവാൻ പൊതുജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടുള്ള അഭ്യർത്ഥനയോടൊപ്പം നിർദേശങ്ങൾ അയക്കാനുള്ള ഇ-മൈൽ ഐഡിയും കലണ്ടറിൽ കൊടുത്തിട്ടുണ്ട്.

കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ക്യാബിനിൽ കലണ്ടർ ലഭ്യമാണ്.
ആവശ്യമുള്ളവർക്ക് പ്രവർത്തി ദിനങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.