വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ നിലവിലുള്ള സീനിയര്‍ റസിഡന്റുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡി.എന്‍.ബിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ഡിപ്ലോമക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 1 ന് രാവിലെ 11 ന് മാനന്തവാടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 04935 299424.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







