ബിവറേജ് ഷോപ്പുകളിൽ വിദേശമദ്യത്തിൻ്റെ ലഭ്യതയിൽ കുറവുള്ളതിനാൽ അന്യസംസ്ഥാനത്ത് നിന്നും വിദേശമദ്യം കടത്തിക്കൊണ്ടുവരാനിടയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും മേപ്പാടി – ചൂരൽമല റോഡിൽ ഒന്നാം മൈൽ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 12 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി കോട്ടപ്പടി വില്ലേജിൽ നെല്ലിമുണ്ട ഭാഗത്ത് താമസം കുന്നത്ത്മനക്കൽ വീട്ടിൽ രവി എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാൾക്ക് കർണാടക വിദേശമദ്യം നൽകിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ട മേപ്പാടി പൂത്തകൊല്ലി സ്വദേശി പാലപ്പെട്ടി വീട്ടിൽ ഷാജഹാൻ എന്നയാളെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തു. രണ്ടാം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുന്നു.
10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കൃഷ്ണൻകുട്ടി , സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ്. ഒ , സജിത്ത്. PC , അരുൺ PD , പ്രജീഷ് , എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







