മാനന്തവാടി: ഭരിക്കുന്നവർ ആരായാലും മുഖം നോക്കാതെ പെൻഷൻ സമൂഹത്തിനു വേണ്ടി നിലകൊള്ളുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്യുന്ന കെ.എസ്.എസ്.പി.എ ഇന്ന് പെൻഷൻകാരുടെ ഏക ആശ്രയമായി മാറിയിരിക്കുകയാണ്. പെൻഷൻകാരോട് കടുത്ത വഞ്ചനയും, അവഗണനയും സ്വീകരിച്ചു വരുന്ന പിണറായി സർക്കാരിനെതിരെ കെ.എസ്.എസ്.പി.എ നടത്തിയ നിരന്തര പോരാട്ടങ്ങൾ പെൻഷൻ സമൂഹത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്.
പതിനൊന്നാം പെൻഷൻ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ലഭിക്കേണ്ട രണ്ട് ഗഡു കൂടിശ്ശിക 2021 ജനുവരി മുതൽ 2022 ജൂലൈ വരെ ലഭിക്കേണ്ട നാല് ഗഡു പതിനൊന്ന് ശതമാനം ക്ഷാമാശ്വാസം എന്നിവ പെൻഷൻകാർക്ക് നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാന ജീവനക്കാർക്കും, പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ്, ഒ.പി. സൗകര്യവും ഓപ്ഷൻ സൗകര്യവും നൽകാതെ നടപ്പിലാക്കിയിരിക്കുകയാണ്. ഇതെല്ലാം അനുവദിച്ചു കിട്ടാൻ കെ.എസ്.എസ്.പി.എ.സമരമുഖത്താണ് ഉള്ളതെന്ന് എൻ.എസ്.എസ് ഹാളിൽ ചേർന്ന കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി സംസാരിച്ചു.
കേരളത്തിലെ ജനാധിപത്യ ചേരിയിലുള്ള ദേശീയ ബോധവും, മതേതരത്വവും, അവകാശ സമ്പാദന പോരാട്ടത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും മുഖമുദ്രയാക്കിയിട്ടുള്ള സർവ്വീസ് പെൻഷൻകാരുടെയും, കുടുംബ പെൻഷൻകാരുടെയും സംഘടനയാണ് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷനെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു.
രാവിലെ 10 മണിക്ക് ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ നടന്ന പുഷ പാർച്ചന കെ.എസ്.എസ്.പി.എ.ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ നടത്തി. പി.ഓമന, അഗസ്റ്റിൻ എൻ.വി, മുരളീദാസ്.പി, കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, തോമസ് മാത്യു, മേഹനൻ എം.എ എന്നിവർ നേതൃത്വം നൽകി.
എൻ.എസ്.എസ്. ഹാളിൽ നടന്ന മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഗ്രേയ്സി ജോർജ്.കെ പതാക ഉയർത്തി തുടക്കം കുറിച്ചു, കൺവെൻഷൻ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യതു. കെ.എസ്.എസ്.പി.എ സംസ്ഥാ സെക്രട്ടറി പി.സി.വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ.സുകുമാരൻ, ഇ.ടി.സെബാസ്റ്റ്യൻ, ടി.ജെസക്കറിയ, വി.രാമനുണ്ണി, ടി.പി.ശശിധരൻ, വേണുഗോപാൽ എം.കീഴുശ്ശേരി, വിജയമ്മ ടീച്ചർ, കെ.സുരേന്ദ്രൻ, എൻ.ഡി. ജോർജ്ജ്, എസ്.ഹമീദ്, പി.ഓമന, രമേശ് മാണിക്യൻ, വി.എസ്,ഗിരീഷൻ, വി.ആർ, ശിവൻ, വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ജി.മത്തായി എന്നിവർ സംസാരിച്ചു.