58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍

58 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ. കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാരാണ് രോഗിയുടെ ശരീരത്തിൽ നിന്ന് 187 നാണയങ്ങൾ കണ്ടെടുത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ മാനസിക വൈകല്യമുള്ള അദ്ദേഹം കഴിഞ്ഞ 2-3 മാസമായി നാണയങ്ങൾ വിഴുങ്ങുകയായിരുന്നു. ഛർദ്ദിയും വയറിലെ അസ്വസ്ഥതയും പരാതിപ്പെട്ടാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്…’ – ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ ഒരാളായ ഈശ്വർ കലബുർഗി പറഞ്ഞു. രോഗി ആകെ 187 നാണയങ്ങൾ വിഴുങ്ങി.

58 കാരൻ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടർമാരോട് പറഞ്ഞു. വയറുവേദനയെത്തുടർന്നാണ് ധ്യാമപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എസ് നിജലിംഗപ്പ മെഡിക്കൽ കോളജിലെ ഡോക്ടർ ഈശ്വർ കൽബുർഗി, സർജറി വിഭാഗത്തിലെ ഡോ പ്രകാശ് കട്ടിമണി, അനസ്‌തേഷ്യ വിദഗ്ധരായ ഡോ അർച്ചന, ഡോ രൂപാൽ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

അഞ്ച് രൂപയുടെ അമ്പത്തിയാറ് നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടർമാർ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടർന്നാണ് ധ്യാമപ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ എക്സ് റേ പരിശോധനയിലും എൻഡോസ്കോപി പരിശോധനയിലും ധ്യാമപ്പയുടെ വയറ്റിൽ നാണയ തുട്ടുകൾ കണ്ടെത്തിയതെന്ന് എഎൻഐ വ്യക്തമാക്കി.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.