മില്‍മ പാല്‍വില വര്‍ധന നാളെ മുതല്‍

മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും. അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു.
പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന തരത്തില്‍ തന്നെയാണ് ചാര്‍ട്ട് തയ്യാറാക്കിയതെന്ന് മില്‍മയും പ്രതികരിച്ചു.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.