ലോക മണ്ണ് ദിനത്തിനോടനുബന്ധിച്ച് മണ്ണ് പര്യവേഷണ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 3 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുക. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന (ജലഛായം) മത്സരവും ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരത്തിലും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ചിത്രരചനയ്ക്ക് ആവശ്യമായ ചായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. ഫോണ്‍: 04936 246330, 9496056349, 8086750932.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,