ജില്ലാ കേരളോത്സവം;കലാ മത്സരങ്ങൾ സമാപിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാനം ചെയ്തു.
രണ്ട് ദിവസങ്ങളിലായി കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾക്കാണ് സമാപനമായത്.

കലാ മത്സരങ്ങളിൽ 289 പോയിന്റ് നേടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും 244 പോയിന്റ് നേടി മുനിസിപാലിറ്റി തലത്തിൽ മാനന്തവാടി നഗരസഭയും ഒന്നാമതായി.

ബ്ലോക്ക് തലത്തിൽ 222 പോയിന്റോടെ പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തും 161 പോയിൻ്റോടെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൂന്നാമതും 108 പോയിന്റ് നേടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നാലാമതുമായി .
നഗരസഭകളിൽ 124 പോയിന്റ് നേടി കൽപ്പറ്റ നഗരസഭ രണ്ടാമതും 61 പോയിന്റ് നേടി ബത്തേരി നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. കേരളോത്സവത്തിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് മൊമന്റോ വിതരണവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി നിർവ്വഹിച്ചു.
മാനന്തവാടി നഗരസഭ ഭരണ സമിതി അംഗം അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗം ലതാ ശശി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മീനാക്ഷി രാമൻ, അമൽ ജോയ്, സിന്ധു ശ്രീധർ, എ എൻ സുശീല, കെ വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ തലത്തിൽ മത്സരച്ചിത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കും. കേരളോത്സവത്തിന്റെ ഇൻഡോർ കായിക മത്സരങ്ങൾ തിങ്കളാഴ്ച്ച തുടങ്ങും.

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ്

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എച്ചോം ബാങ്ക് പരിസരം, പള്ളിക്കുന്ന്, പേരാറ്റക്കുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളക്കൊല്ലി ഭാഗങ്ങളിൽ നാളെ(നവംബര്‍ 12) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു.

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.