പോക്സോ നിയമം:ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പുനർനിശ്ചയിക്കണമെന്ന നിർദ്ദേശം ചർച്ചയാകുന്നു.

ദില്ലി;പോക്സോ നിയമത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം ചർച്ചയാകുന്നു. പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.പതിനെട്ട് വയസ്സ് തികയാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിലെ പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട കേസുകൾ ജഡ്ജ്മാർക്കു മുന്നിലെത്തുമ്പോൾ നിലവിലെ നിയമം മിക്കപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പതിനെട്ട് വയസ്സിന് താഴെയുള്ളവർ നൽകുന്ന സമ്മതം നിയമത്തിനു മുന്നിൽ നിലനിൽക്കുന്നില്ല എന്നത് ഉചിതമായ നടപടി എടുക്കാൻ തടസ്സമാകുന്നു. അതിനാൽ ഈ പ്രായപരിധി കുറക്കുന്നതിനെകുറിച്ച് ആരോഗ്യ വിദഗ്ധരുടെ ഉൾപ്പടെ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിൽ പുനരാലോചന നടത്തണം എന്ന നിർദ്ദേശമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടു വച്ചത്.   .പ്രായപരിധി 16ൽ നിന്ന് 18 ആയി ഉയർത്തിയത് രണ്ടായിരത്തി പതിമൂന്നിലാണ്. ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളും പോക്സോ നടപ്പാക്കുമ്പോൾ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു എന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ വ്യക്തമാക്കുന്നു. സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നല്കിയ ശേഷമാണ് ചീഫ് ജസ്റ്റിസിൻറെ ഈ പരാമർശം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനിടെയുള്ള നിർദ്ദേശം നിയമഭേദഗതിക്കുള്ള ആവശ്യം സഭയ്ക്കുള്ളിൽ  ഉയരാൻ ഇടയാക്കിയേക്കും. .ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയായി കേന്ദ്രം നിയമിച്ചു. കൊളിജീയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. സെപ്തംബർ 26ന് സുപ്രീം കോടതി കൊളീജിയം ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയാക്കാൻ  ശുപാർശ  നൽകിയിരുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.