മേപ്പാടി : ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബി സുരേഷ് ബാബു മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ പ്രസിഡണ്ട്, പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ ജില്ല പ്രസിഡണ്ട്,മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.