ബഫർസോൺ പ്രതികരണസമയം അപര്യാപ്തം:ഡോ. ഗീവർഗീസ് മാർ ബർണ്ണാബാസ് തിരുമേനി.

സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വയി ലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടും ഓഫർസോണുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിച്ച മാപ്പും അവ്യക്തവും ആശങ്കാജനകവുമാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ ഒന്നും തന്നെ കൃത്യമായി മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തന്നെ ജനവാസ മേഖല എന്ന് അവകാശപ്പെടുമ്പോഴും അത് സ്ഥാപിച്ച എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലാണ് മാപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതിര സേവന കേന്ദ്രങ്ങളും ഉൾപ്പെടെഉള്ളവ ബഫർ സോണിലാണ് വരുന്നത്.

വളരെ പരിമിതമായ സമയം മാത്രം നൽകിക്കൊണ്ട് ഇത്തരം കാര്യങ്ങളിൽ കാര്യമായ അവധാഹ മില്ലാത്ത പൊതു സമൂഹത്തോട് നിങ്ങളുടെ വീടുകളും മറ്റു നിർമ്മിതികളും മാപ്പിൽ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല.

മാപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുവാനും അത് പരിഹരിക്കാനുള്ള സമയം അനുവദിക്കുകയും ഇത്തരം കാര്യങ്ങൾ സുവ്യക്തമായി പൂർത്തീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ചെയ്യേണ്ടത്.

വയനാടൻ ജനതയുടെ അതിജീവനവും തൊഴിലും സംരക്ഷിക്കപ്പെടണമെങ്കിൽ കാടും നാടും തമ്മിൽ വേർതിരിക്കപ്പെടേണ്ടതാണ് അതിനാവശ്യമായ നടപടിക്രമങ്ങൾ സർക്കാർതലത്തിൽ നടപ്പിലാക്കണം. ഇതു മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കുള്ള ഏക ശാശ്വത പരിഹാരം.

മൈസൂർ -കോഴിക്കോട് പാതയിൽ മൂലഹള്ളിയിൽ വാഹനം ഇടിച്ച് കാട്ടാന ചരിഞ്ഞതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാത്രികാല നിരോധന സമയം വർദ്ധിപ്പിക്കാനുള്ള കർണാടക സംസ്ഥാനത്തിന്റെ ശ്രമം അപലപനീയമാണ്.

ഇതിലും സർക്കാരിന്റെ സ്വത്വര ഇടപെടൽ അനിവാര്യമാണ്. വയനാടൻ ജനതയുടെ അതിജീവനത്തിന് ആവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിന് ഓർത്തഡോക്സ് സഭയും മുൻപന്തിയിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.