പ്രവാസികളുടെ നാട്ടിലേക്കുള്ള ഇന്‍റര്‍നെറ്റ് ഫോണ്‍ വിളി; യുഎഇയില്‍ 17 ആപ്പുകള്‍ക്ക് മാത്രം അനുമതി

അബുദാബി: യുഎഇയില്‍ ഇന്‍റര്‍നെറ്റ് കോളിങിനായി 17 വോയ്സ് ആപ്പുകളാണ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അനുവദിച്ചിട്ടുള്ളതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനധികൃതമായി വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

നാട്ടിലേക്ക് വിളിക്കാനായി പ്രവാസികള്‍ സൗജന്യ ഇന്‍റര്‍നെറ്റ് കോളിങ് ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് യുഎഇ നല്‍കുന്നത്. ഇന്‍റര്‍നെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. അതേസമയം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇയില്‍ നിരോധിച്ചിട്ടുണ്ട്.

യുഎഇയില്‍ അനുമതിയുള്ള 17 വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്ലിക്കേഷനുകള്‍

. മൈക്രോസോഫ്റ്റ് ടീംസ്
. സ്കൈപ്പ് ഫോര്‍ ബിസിനസ്
സൂം
ബ്ലാക്ബോര്‍ഡ്
ഗൂഗിള്‍ ഹാങൗട്ട്സ് മീറ്റ്
സിസ്കോ വെബെക്സ്സ്
അവായാ സ്പേസസ്
ബ്ലൂജീന്‍സ്
സ്ലാക്
ബോട്ടിം
സി മി
എച്ച്ഐയു മെസഞ്ചര്‍
വോയ്കോ
ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്
മാട്രിക്സ്
ടുടോക്ക്
കോമറ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ

ദര്‍ഘാസ് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.