ഐഫോണ്‍ സ്വന്തമാക്കാന്‍ പറ്റിയ സമയം; ഗംഭീര ഓഫര്‍.!

ദില്ലി: ഫ്ലിപ്പ്കാര്‍ട്ട് മറ്റൊരു ഡിസ്ക്കൌണ്ട് വില്‍പ്പനയുമായി രംഗത്ത എത്തിയിരിക്കുന്നു. ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയിൽ ആണ് ഇപ്പോള്‍ ലൈവായിരിക്കുന്നത്. ഇത് ഡിസംബർ 21 വരെ തുടരും. വിൽപ്പന പരിപാടിക്കൊപ്പം ഉപയോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകളും ബാങ്ക് ഓഫറുകളും ലഭിക്കും. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതിൽ ആപ്പിളിന്റെ പ്രീമിയം ഐഫോണും, രണ്ടാം തലമുറ എയർപോഡുകള്‍ക്കും ഓഫര്‍ നല്‍കും.

എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുള്ള ഉപഭോക്താക്കൾക്കും ഉൽപ്പന്നങ്ങളിൽ നിരവധി പ്രത്യേക കിഴിവുകൾ ആസ്വദിക്കാനാകും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 13 ന്റെ യഥാർത്ഥ വില 69,900 രൂപയാണ്. ഇപ്പോൾ ഈ വില്‍പ്പനയില്‍ ഈ ഫോണ്‍ 62,999 രൂപയ്ക്ക് വാങ്ങാന്‍ അവസരമുണ്ട്. അതായത് യഥാര്‍ത്ഥ വിലയില്‍ നിന്നും 7,000 രൂപ കുറഞ്ഞു. റെഡ്, ബ്ലൂ, ഒലിവ്, ഗ്രീൻ, വൈറ്റ്, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിലാണ് ഐഫോണ്‍ 13 വരുന്നത്.

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉള്ള വാങ്ങുന്നവർക്ക് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതേസമയം ആക്‌സിസ് ബാങ്ക് കാർഡുകൾക്ക് 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ ഓഫറുകളും കണക്കിലെടുക്കുമ്പോൾ, ഐഫോൺ 13 ന്റെ വില 62,999 രൂപയാകും.

ഇതിന് പുറമേ ഉപഭോക്താക്കൾക്ക് ഒരു എക്‌സ്‌ചേഞ്ച് ഓഫർ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ വിലയിലും കുറഞ്ഞ് ഈ ഫോണ്‍ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഡീലിന്റെ മൂല്യം സ്മാർട്ട്ഫോണിന്റെ അവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കും. പഴയ സ്മാർട്ട്ഫോണുകൾക്ക് 17,500 രൂപ വരെ എക്സ്ചേഞ്ച് വില കിഴിവ് ലഭിക്കും.

ഫ്ലിപ്പ്കാർട്ടില്‍ ആപ്പിൾ രണ്ടാംതലമുറ എയർപോഡുകള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് ആഴത്തിലുള്ള ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഈ ഇയർബഡുകൾക്ക് നിലവിൽ 8,999 രൂപയാണ് വില യഥാർത്ഥത്തിൽ ഇവയുടെ വില 14,100 രൂപയാണ്. അതായത് വില ഏകദേശം 5,000 രൂപ കുറഞ്ഞു.

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തോൽപ്പെട്ടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവന്റീവ് ഓഫീ സർ ജോണി.കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർ ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. സംശയം

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി കോളിയാടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.