സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം.ഐ.ഡി.എച്ച് 2022-23 പദ്ധതിയിൾപ്പെടുത്തി സെന്റർ ഫോർ യൂത്ത് ഡെവലപ്പ്മെന്റ് തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ബത്തേരി അമ്മായിപ്പാലം ആർ.എ.ഡബ്ല്യൂ മാർക്കറ്റ് ഹാളിൽ വെച്ച് 2022 ഡിസംബർ 23,24,26 തിയതികളിലാണ് പരിശീലനം. വിദഗ്ധരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി-പ്രാക്റ്റിക്കൽ പരിശീലനത്തിനു ശേഷം സബ്സിഡി നിരക്കിൽ പദ്ധതി ഉപകരണങ്ങൾ ലഭ്യക്കുന്നതാണ്. പരിശീലനം 22ന് 5pm മുൻപ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക് 9400707109, 8848685457 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ
പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ







