2.63 കോടി മൊറോക്കോയിലെ ദരിദ്രർക്ക്; ലോകകപ്പ് പ്രതിഫലം ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്

റബാത്ത്: ഖത്തർ ലോകകപ്പിൽ ഫുട്‌ബോൾ ആരാധകരുടെ ഹൃദയം കവർന്നാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങിയത്. ആരും ശ്രദ്ധിക്കാതെ വന്ന് ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ അടക്കം വമ്പന്മാരെ തകർത്ത് സെമി ഫൈനൽ കടന്നാണ് മൊറോക്കോ ഇത്തവണ ചരിത്രമെഴുതിയത്. ആഫ്രിക്കൻ സംഘത്തിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്.

ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം കവരുന്ന വാർത്തയാണ് താരത്തെ കുറിച്ച് പുറത്തുവരുന്നത്. ഇത്തവണ ലോകകപ്പിൽനിന്ന് സ്വന്തമാക്കിയ സമ്പാദ്യമെല്ലാം സ്വന്തം നാട്ടിലെ ദരിദ്രർക്കു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ഹകീം സിയേഷിനു ലഭിക്കുക. ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവയ്ക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്കു നൽകും. പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്കു വേണ്ടി കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.’-ഹകീം സിയേഷ് പറഞ്ഞതായി ഖാലിദ് ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറഞ്ഞു.

2015 മൊറോക്കോ ദേശീയ ടീമിലെത്തിയ ഹകീം സിയേഷ് ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ടീമിന്റെ ട്രെയിനിങ് സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമമായ ‘അറബിക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി ‘സ്വീപ്’ എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്. മൊറോക്കൻ ലീഗിൽ കളിക്കുന്ന അൽ ദരിയൂഷ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ വൻതുക സംഭാവന ചെയ്ത് താരം പിന്തുണ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

1993 മാർച്ച് 19ന് നെതർലൻഡ്സിലെ ഡ്രോണ്ടനിലാണ് ഹകീം സിയേഷിന്റെ ജനനം. 2012ൽ ഡച്ച് ക്ലബായ ഹീരെൻവീനിലാണ് പ്രൊഫഷണൽ കരിയറിനു തുടക്കമിട്ടത്. 2016ൽ മുൻനിര ക്ലബായ അയാക്സ് അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവച്ചതോടെ സിയേഷ് ശ്രദ്ധിക്കപ്പെടുന്ന താരമായി. 2020-21 സീസണിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് ചേക്കേറിയത്. 40 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ. 28-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം കോച്ച് വലീദ് റെഗ്രാഗിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഹകീം സിയേഷ് താരം ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ

പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

മാനന്തവാടി: യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ

ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാർ

കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.