ബത്തേരി: വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും സംഘവും പാടിച്ചിറ മരക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി എരത്തുംപടി കിഴക്കേക്കര വീട്ടില്‍ കെ.കെ അബ്ബാസ് (44) ആണ് 450 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, നിഷാദ് വി.ബി., ബിനുമോന്‍, ബിനു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ