മാനന്തവാടി ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജയില്‍ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിച്ച് അവരില്‍ ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ ജീവിത മൂല്യം തിരിച്ചറിയുന്നതിനും സാമൂഹിക ബോധം വളര്‍ത്തി സാമൂഹിക പ്രതിബദ്ധതയുള്ള പൗരനായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ഷേദിനാഘോഷം നടത്തിയത്.
അന്തേവാസികളുടെ കലാപരിപാടികളും കലാകായിക മത്സരങ്ങളും അവര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളും ഉള്‍പ്പെടെ 10 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടിയാണ് സംഘടിപ്പിച്ചത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മത്സര വിജയികളായ അന്തേവാസികള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എ സമ്മാനം വിതരണം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഉത്തരമേഖലാ റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി മുകേഷ്, മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം രതൂണ്‍, വൈത്തിരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് വി.എം സിയാദ്, മാനന്തവാടി ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, കെ.ജി.ഇ.ഒ.എ മേഖലാ കമ്മിറ്റി അംഗം ഒ.കെ രാജീവന്‍, കെ.ജെ.എസ്.ഒ.എ കണ്ണൂര്‍ മേഖല സെക്രട്ടറി കെ.കെ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






