കൂത്തുപറമ്പ് കല്ലിക്കണ്ടി എന്‍.എ.എം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് ‘ഒപ്പം’ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’എന്ന ലക്ഷ്യത്തോടെയാണ് സഹവാസ ക്യാമ്പ് നടത്തുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടി. മജീഷ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്, ബോധവല്‍കരണ റാലി, ലഘുലേഖ വിതരണം, നടപ്പാത നിര്‍മ്മാണം, ടൗണ്‍ ശുചീകരണ യജ്ഞം, പൂന്തോട്ട നിര്‍മ്മാണം, ആദിവാസി ഊര് സന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. മികച്ച കര്‍ഷകരെ ആദരിക്കും. കര്‍ഷകരുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കും. എല്ലാ ദിവസവും രാവിലെ യോഗാ പരിശീലനവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മ മോയിന്‍, പി.ടി.എ പ്രസിഡന്റ് വി.സി മൊയ്തു, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.വി സുനിത, ഡോ. ഇ. അഷ്‌റഫ്, ഡോ. വി.കെ മിനിമോള്‍, ഡോ. ഹസീബ്, പി.ടി.എ വൈസ് പ്രസിഡന്റ് അസീസ് വാളാട് തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 29 ന് ക്യാമ്പ് സമാപിക്കും.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






