വൈത്തിരി കോളിച്ചാലില്‍ പുതുതായി നിര്‍മ്മിച്ച സാംസ്‌കാരിക നിലയം മുന്‍ എം.എല്‍.എയും കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 13,70,000 രൂപ ഉപയോഗിച്ചാണ് സാസ്‌കാരിക നിലയം നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി. ഉഷാകുമാരി, എല്‍സി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍.ഒ ദേവസി, ഡോളി ജോസ്, ജോഷി വര്‍ഗ്ഗീസ്, ഒ. ജിനിഷ, രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികളായ പി. ആലി, ഇ.പി അബ്ദുള്ള സഖാഫി, സി. യൂസഫ്, സി. ഹുസൈന്‍, പി.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ