സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഓറിയൻ്റേഷൻ ക്ലാസ്സ്
മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10







