വിളമ്പുകണ്ടം :പനമരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 വിളമ്പുകണ്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ വിളംബര ജാഥയോടുകൂടി ആരംഭിച്ചു.
വാർഡ് മെമ്പർ ക്രിസ്റ്റീന ജോസഫിന്റെ അധ്യക്ഷതയിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
പനമരം ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ എം കെ പതാക ഉയർത്തി.പിടിഎ വൈസ് പ്രസിഡന്റ് കെ സി അനസ്, കെ കെ ലൈല ഹെഡ്മിസ് ജി എൽ പി സ്കൂൾ വിളമ്പ് കണ്ടം, ഗിരീഷ് പാറമ്മൽ, പ്രമോദ് കുമാർ സി കെ, സജീവ് പി കെ,സുമേഷ് ലോയൽ, അഫ്സൽ, അമൽഡാ ബിജു-,
തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.