ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്;ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കണം

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തന പുരോഗതിയില്‍ വയനാട് ജില്ലയില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്ലാനിംഗ് ആന്റ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ പുനീത് കുമാര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കണം. കൊഴിഞ്ഞ് പോക്ക് സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ ആകര്‍ഷകമാക്കണം. വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഭാഷാ പഠനത്തിനും ഗണിത പഠനത്തിനും ശാസ്ത്ര പഠനത്തിനും കൂടുതല്‍ അവസരം നല്‍കണം. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാലയങ്ങളില്‍ അടഞ്ഞ സോഹചര്യത്തില്‍ പിന്നാക്കം പോയ വിഷയങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ യുവജനങ്ങള്‍ക്ക് വൈവിധ്യമുള്ളതും വേഗത്തില്‍ തൊഴില്‍ നേടുന്നതിനും ആവശ്യമായ തൊഴിലധിഷ്ടിത പരിശീലന കോഴ്‌സുകള്‍ തുടങ്ങണം. കൃഷി, ടൂറിസം, ഭക്ഷ്യമേഖല, ഹോസ്പിറ്റാലിറ്റി, ഐ.ടി എന്നീ വിഷയങ്ങളോടൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യമേഖലയിലെ വികസനം, ദേശീയ ട്രൈബല്‍ മന്ത്രാലയവുമായി സംയോജിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സ്ഥലസൗകര്യത്തിനനുസരിച്ച് ചെറുകിട ജലസേചന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കണം. പ്രധാന്‍ മന്ത്രി ഫസല്‍ ഭീം യോജന പോലെയുള്ള കൃഷി ഇന്‍ഷൂറസ് സ്‌കീമുകള്‍ ഉപയോഗപ്പെടുത്തണം. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ കൃഷി വകുപ്പ് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും പുനീത്കുമാര്‍ പറഞ്ഞു.

രാജ്യത്തെ 112 പിന്നാക്കജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ തുടങ്ങിയ പദ്ധതിയാണ് ആസ്പിരേഷണല്‍ ജില്ലാപദ്ധതി. കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്. ക്രീയാത്മകമായ വികസനം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലയിലൊന്നായി വയനാടിനെയും പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലുള്ള സമഗ്ര വികസനത്തിനായി വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ. ഷാജു, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ പി.വി. അനില്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്

ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ്

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി

കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.