പുതിയിടംകുന്ന് : പുതിയിടംകുന്ന് വി. ചാവറ കുര്യക്കോസ് ഏലിയാസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ചാവറ അച്ചൻ്റെയും ,പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ആഘോഷം
ജനുവരി 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായർ ) തിയതികളിൽ നടക്കും. അഞ്ചിന് വൈകുന്നേരം 4.30തിന് ഇടവക വികാരി ഫാ.ജെയിംസ് ചക്കിട്ടക്കു ടിയിൽ തിരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് 5 മണിക്ക് മലങ്കര കത്തോലിക്ക ബത്തേരി രൂപത മെത്രാൻ ഡോ.ജോസഫ് മാർ തോമസ് വി.ബലിയർപ്പിച്ച് സന്ദേശം നൽകും .ആറിന് വൈകുന്നേരം 5 മണിക്ക് ഫാ. ജിതിൻ ഇമ്പാലിൽ വി.കുർബാനയർപ്പിക്കും. തുടർന്ന് 7 മണിക്ക്. ഇടവകയുടെയും സൺഡേ സ്കൂൾ – ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന കലാ സന്ധ്യയും പുതിയിടംകുന്ന് വി. ചാവറ കലാസമിതിയുടെ ” പുതിയ വെളിച്ചം ” എന്ന സാമൂഹ്യ- സംഗീത നാടകവും ഉണ്ടായിരിക്കും ഏഴിന് വൈകുന്നേരം 5 മണിക്ക്.
ഫാ. ജോർജ്ജ് ആലൂക്ക യുടെ കാർമ്മികത്വത്തിൽ ആഘോഷമായ വി.കുർബാന, 7 മണിക്ക് തിരുന്നാൾ പ്രദക്ഷിണം. തുടർന്ന് ആകാശ വിസ്മയം വാദ്യമേളങ്ങൾ. എട്ടിന് രാവിലെ 7 മണിക്ക് വി.കുർബാന .10 ന് ഫാ.ജോസ് മോളോപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ ഗാനപൂജ. 12 ന് പ്രദക്ഷിണം. തുടർന്ന് സ്നേഹ വിരുന്ന്. 2 മണിക്ക് തിരുന്നാളിന് കോടിയിറങ്ങും

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി
കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ