മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരു- കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള വലിയ ലഹരി മരുന്ന് മാഫിയ യുവാക്കളെ സ്വാധിനിച്ച് ലഹരി മരുന്നിന് അടിമപ്പെടുത്തിയ ശേഷം മോഹന വാഗ്ദാനങ്ങള്‍ നല്‍കുകുകയും പിന്നീട് ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായ് വ്യക്തമായതായും, ഇങ്ങനെ പെട്ടുപോയ ആളാണ് പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന കിട്ടിയിട്ടുണ്ട്. ബംഗളൂര് കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങള്‍ അടുത്ത കാലത്തായ് കടത്തിയ നിരവധി മയക്കുമരുന്നുകള്‍ ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്തിട്ടുണ്ട്. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. യാത്ര ബസുകളില്‍ ലഹരി കടത്ത് വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നലകി. കേസ് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും തിരുമാനിച്ചു.
പരിശോധന സംഘത്തില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ധിന്‍ , പ്രിവന്റീവ് ഓഫീസര്‍ . വി.എ. ഉമ്മര്‍. പ്രിവന്റീവ് ഓഫീസര്‍ സി.വി. ഹരിദാസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ . മാനുവല്‍ ജിന്‍സണ്‍, അഖില്‍ കെ.എം എന്നിവരും പങ്കെടുത്തു. പ്രതിയെ തുടര്‍ നടപടികള്‍ക്കായ് സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫീസിലെക്ക് കൈമാറി.








