മുത്തങ്ങ എക്‌സൈസ് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ചരസുമായി വന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കര്‍ണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാല്‍ (24) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തില്‍ നിന്നും 5 ഗ്രാം ചരസ്സ് കണ്ടെത്തി.
മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍ വി.എ, ഹരിദാസ് സി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം, മാനുവല്‍ ജിംസണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.








