പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസികള്‍. ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തംഗമടക്കമുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വനംവകുപ്പും പോലിസും സ്ഥലത്തുണ്ട്.
ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പ്രദേശത്തെ ഒരു വാഴത്തോട്ടത്തില്‍ കടുവ നിലയുറപ്പിച്ചതായാണ് സൂചന. വാഴത്തോട്ടത്തിന് ചുറ്റും ആര്‍ ആര്‍ ടി സംഘം നിലയുറപ്പിച്ചിട്ടുണ്ട്. കടുവയെ കണ്ടാല്‍ ഉടന്‍ മയക്കുവെടി വെക്കാനുള്ള സാധ്യതയാണുള്ളത്. വലിപ്പമുള്ള കടുവയെയാണ് കണ്ടതെന്നാണ് പ്രദേശവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയാണിതെന്നാണ് സംശയം

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







